തൃശൂര്‍: ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിക്കാനാണ് ടൂറിസം ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.
കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ പാരമ്പര്യ കലാരൂപമാണ് പുലികളി. ......

തൃശൂര്‍: മെയ്യെഴുതി പുലികളായി രൗദ്ര താളത്തില്‍ ചുവടു വെച്ച് ജനങ്ങളെ ആവേശത്തിലാക്കുന്ന 'മനുഷ്യപുലി'ക്കൂട്ടങ്ങളെ കണ്ട് വിസ്മയത്തിലായി കേരളം സന്ദര്‍ശിക്കാനെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘാംഗങ്ങള്‍. കേരള ടൂറിസത്തിന്റെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി തൃശൂരില്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഘത്തിനാണ് പുലികളി ആസ്വദിക്കാന്‍ അവസരം ലഭിച്ചത്.
യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലന്ഡ്, വിയറ്റ്നാം, തായ്വാന്, നേപ്പാള്‍, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കള്‍, അക്കാദമിഷ്യന്മാര്, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.
അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റില്‍ കേരളത്തിന്റെ മികച്ച ടൂറിസം ഉത്പന്നങ്ങളിലൊന്നായി ഓണത്തെ അവതരിപ്പിക്കുന്നതിനും സാംസ്കാരിക ടൂറിസത്തിന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സാംസ്കാരിക വിനിമയ പരിപാടി നടത്തുന്നത്.
കേരളത്തിന്റെ തനതായ പുലികളിയെ വിദേശ പ്രതിനിധികള്‍ക്ക് നേരിട്ടറിയുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനും പരിപാടിയിലൂടെ സാധ്യമായെന്ന് കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സി.ഇ.ഒ കെ. ......
തിരുവനന്തപുരം : ഹൃദയത്തിന്റെ വാൽവുകൾ തകരാറിലാവുന്ന അയോട്ടിക് വാൽവ് സ്റ്റെനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച മാലദ്വീപ് സ്വദേശിയായ 75 വയസ്സുകാരനിൽ നൂതന ചികിത്സാരീതി വിജയകരം. ഹൃദയ വാൽവ് ചുരുങ്ങുന്നത് മൂലം രക്തയോട്ടം കുറഞ്ഞ് ഹൃദയ അറയിൽ അമിത മർദ്ദമുണ്ടാകുന്ന ഗുരുതരാവസ്ഥയാണ് അയോട്ടിക് വാൽവ് സ്റ്റെനോസിസ്. ......
കൊച്ചി: 1990 കളില്‍ തരംഗമായ കൈനറ്റിക് പുതുക്കിയ പതിപ്പ് പുറത്തിറങ്ങുന്നു. കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡും, ഇലട്രിക് വെഹിക്കിള്‍ കമ്പനിയായ കൈനറ്റിക് ആന്‍ഡ് വോള്‍ട്സ് ലിമിറ്റഡും സഹകരിച്ചാണ് ഇലക്ട്രിക് കൈനറ്റിക് ഡിഎക്സ് വിപണിയിലെത്തിക്കുന്നത്. ......
കൊച്ചി : മുൻകാല KSU കൂട്ടായമയുടെ ആഭിമുഖ്യത്തിൽ ഫോർട്ടു കൊച്ചി "സിറിസ് ഹാളിൽ" വെച്ച് നടന്ന "ഓണാഘോഷം - 2025"മുൻ മന്ത്രി ശ്രീ ഡോമിനിക്ക് പ്രസന്റേഷൻ ഉൽലാടനം നിർവഹിച്ചു. മഹാബലിയുടെ ഭരണം വെച്ച് മാറ്റുരച്ച് നോക്കുമ്പോൾ ഇന്ന് നിലവിലിരിക്കുന്ന ഭരണം തീർത്തും ജനവിരുദ്ധമാണെന്നു പോലിന് മർദ്ദനമേററ് കർണ്ണപടം പൊട്ടിയ സുജിത്തിന്റെയും മറ്റും ഉദാഹരണങ്ങൾ ചൂണ്ടികാട്ടി ശ്രി ടൊമിനിക്ക് പ്രസന്റേഷൻ വിശദികരിച്ചു. ......
കൊച്ചി : കേന്ദ്ര സർക്കാർ ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമാക്കി വർധിപ്പിച്ചതിൽ
പ്രതിഷേധിച്ച് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് ലോട്ടറി ഏജന്റുമാരുടെയും തൊഴിലാളികളുടെയും രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കും. 16 മുതൽ 18 നുള്ളിൽ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തും. തൊഴിലാളികളും ബഹുജനങ്ങളും ഒപ്പിട്ട നിവേദനം കേന്ദ്ര സർക്കാരിന് സമർപ്പിക്കും തുർന്ന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കുന്നതിന് എറണാകുളത്ത് ചേർന്ന കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ സംയുക്ത സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. ......
സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് സെപ്റ്റംബർ 12 മുതൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.......
ദോഹ : പുതിയ അധ്യയന വർഷത്തെ വരവേറ്റ് ദോഹ അൽമനാർ മദ്റസ നവാഗതർക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മധുരം നൽകിയും വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പുതിയ വർഷത്തിന്റെ തുടക്കം ഗംഭീരമാക്കി.
ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡണ്ട് കെ ടി ഫൈസൽ സലഫി ചടങ്ങ് ഉത്ഘാടനം ചെയ്തു. ജീവിതവഴിയിലെ വെല്ലുവിളികൾ നേരിടാൻ സമൂഹത്തെ സുസജ്ജമാക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്കിനെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ......
കാഞ്ഞങ്ങാട് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയാണ് (21) മരിച്ചത്. ......
നേപ്പാളിൽ ജെൻ സി പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കൾ തെരുവിലിറങ്ങിയത്. ......